
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് ചെക്പോയിന്റിനു നേര്‍ക്ക് ഭീകരരുടെ ആക്രമണം. 12 പോലീസുകാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കാണ്ഡഹാര്‍ പ്രവിശ്യയിലെ മറുഫ് ജില്ലയിലെ പോലീസ് ചെക്പോയിന്റിലേക്കു ഓടിച്ചു കയറ്റുകയറ്റുകയായിരുന്നു. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സന്ദര്‍ശനം നടത്തുന്നതിനിടെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേദിവസംതന്നെയാണ് ഭീകരര്‍ ചെക്പോയിന്റും ആക്രമിക്കുന്നത്.
Post Your Comments