ലഖ്‌നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്തു . മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയും അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരാണ് നീക്കം ചെയതത്. ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വോട്ടര്‍ പട്ടികയില്‍ നിന്നുമാണ് വാജ്‌പേയിയുടെ പേര് ഒഴിവാക്കിയത്.
അനാരോഗ്യം കാരണം ദീര്‍ഘനാളായി വാജ്‌പേയ് തെരെഞ്ഞടുപ്പുകളില്‍ വോട്ട് ചെയുന്നില്ല. 2000ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് അവസാനമായി അദ്ദേഹം സമ്മതിദാന അവകാശം വിനയോഗിച്ചത്. നിലവില്‍ വാജ്‌പേയ് ഡല്‍ഹിയിലാണ് വിശ്രമജീവിതം നയിക്കുന്നത്. പത്തു വര്‍ഷമായി അദ്ദേഹം ലഖ്‌നൗയില്‍ വന്നിട്ടില്ല. മാത്രമല്ല ലഖ്‌നൗവിലെ വാജ്‌പേയുടെ വസന്തിയാണ് കിസാന്‍ സംഘിന്റെ ഓഫീസയായി പ്രവര്‍ത്തിക്കുന്നത്.
തുടര്‍ച്ചയായി അഞ്ചു വട്ടം ലഖ്‌നൗ മണ്ഡലത്തിലെ എം.പിയായിരുന്ന മുന്‍ പ്രധാനമന്ത്രി സ്ഥലത്ത് ഇല്ലാത്തതിനലും അനാരോഗ്യം കാരണം വിശ്രമജീവിതം നയിക്കുന്ന പശ്ചത്താലത്തിലുമാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments