Latest NewsKeralaNews

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടയങ്ങള്‍ നല്‍കിയത് നിയമംലംഘിച്ച് : പട്ടയങ്ങള്‍ റദ്ദാക്കി

 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയില്‍ ആറ് വില്ലേജുകളിലായി നല്‍കിയ 1843 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരമാണ് റദ്ദാക്കിയത്.

അടൂര്‍ പ്രകാശ് റവന്യുമന്ത്രി ആയിരിക്കെയാണ് പട്ടയങ്ങള്‍ നല്‍കിയത്. പട്ടയഭൂമിയായി നല്‍കിയത് വനം ഭൂമിയാണെന്നും പട്ടയം നല്‍കരുതെന്നും വനം വകുപ്പ് നിലപാടെടുത്തിരുന്നു. ഇത് ഗൗനിക്കാതെയായിരുന്നു 4835 ഏക്കര്‍ സ്ഥലത്തിന് പട്ടയം വിതരണം ചെയ്തത്.

റവന്യു വകുപ്പ് റദ്ദാക്കിയത് സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കളഞ്ഞൂര്‍ വില്ലേജുകളിലെ 1843 പട്ടയങ്ങളാണ്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ ഭൂമി വനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അനുമതി കൂടാതെ പതിച്ച് നല്‍കാനാവില്ലെന്നും ഡി എഫ് ഒ 2015 ഡിസംബറില്‍ കോന്നി തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അടൂര്‍ പ്രകാശ് അത് അവഗണിച്ചു.

ചിറ്റാറില്‍ പട്ടയമേള നടത്തിയാണ് പട്ടയം കൈമാറിയത്. എന്നാല്‍ ഇവ വനം ഭൂമിയാണെന്ന് വനം വകുപ്പ് ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യു മന്ത്രി ഉത്തരവിട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button