നമ്മുടെ ജീവിത്തില്‍ ആരാലും അംഗീകരിക്കാന്‍ ആഗ്രഹിക്കാത്ത പതിനെട്ട് സത്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. നാം എപ്പോഴാണ് മരിക്കുന്നതെന്നു നമുക്കറിയില്ല. എങ്കിലും നിങ്ങള്‍ മരിക്കും, ഒരു ദിവസം നിങ്ങള്‍ മരിക്കും, അത് മനസ്സില്‍ എപ്പോഴും ഓര്‍ക്കുന്നുണ്ടാവും.
2. നാം സ്നേഹിക്കുന്നവര്‍ മരണപ്പെടും, അത് എപ്പോഴാണെന്ന് നമുക്ക് അറിയില്ല. അവരെ സ്നേഹിക്കുക സംരക്ഷിക്കുക, കാരണം അവരുടെ വേര്‍പ്പടെപ്പോഴാണെന്നു നമുക്കറിയില്ല.
3. ജനിക്കുമ്പോഴുള്ള സമ്പാദ്യം അല്ല നമ്മുടെ യഥാര്‍ത്ഥ സ്വത്ത്.
4. ഒരിക്കലും സന്തോഷത്തിന് പുറകേ പോകരുത്.
5. പണം ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുക.
6. നമുക്ക് നമ്മെ നഷ്ടപ്പെടാന്‍ പാടില്ല. എല്ലാവരേയും സന്തോഷിപ്പിച്ചു നമുക്ക് ജീവിക്കാനാവില്ല. അതിനായി നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമാകും.
7. ഞാനും നിങ്ങളും ഒരു പൂര്‍ണ്ണമായ ആളല്ല.
8. നമ്മുടെ ഓരോ ചലനങ്ങളിലും നമുക്ക് ഉത്തരമുണ്ടാകണം. നിങ്ങളുടെ വാക്കുകളേക്കാള്‍ ശബ്ദത്തില്‍ ചലനങ്ങള്‍ സംസാരിക്കട്ടെ.
9. ജനിച്ചു വീഴുമ്പോള്‍ ലഭിക്കുന്ന ആരോഗ്യം നിങ്ങളുടെ മരണ ശയ്യയില്‍ സ്വാധീനിക്കുന്നില്ല. നിങ്ങളുടെ അംഗീകാരങ്ങളും വിജയങ്ങളും നിങ്ങളുടെ മരണ ശയ്യയില്‍ കാര്യമാകുന്നില്ല.
10. നിത്യേനയുള്ള പരിശീലനവും തുടര്‍ച്ചയായ ശ്രമവും ഇല്ലെങ്കില്‍ നിങ്ങളിലെ പ്രതിഭ ഒന്നും അല്ല.
11. കഴിഞ്ഞുപോയ ഓര്‍മകളില്‍ ജീവിക്കരുത്. അതോര്‍ത്ത് സമയം പാഴാക്കരുത്.
12. നമ്മുടെ ജീവിതം നമ്മുടെത് മാത്രമാണ്. അതില്‍ ആരെയും ഇടപ്പെടുത്തരുത്.
13. നമ്മുടെ ചിന്തകളേക്കാള്‍ പ്രാധാന്യമുള്ളത് നമ്മുടെ വാക്കുകള്‍ക്കാണ്.
14. ജീവിത്തിലെ ഏറ്റവും നല്ല കാര്യം സ്വന്തം ജീവിതത്തിലേക്കുള്ള അന്വേഷണമാണ്.
15. നമ്മുടെ ഓരോ പ്രതികരണങ്ങളും വിലപ്പെട്ടതാണ്.
16. ജീവിതത്തിലെ സന്തോഷങ്ങള്‍ താല്‍ക്കാലികം മാത്രമാണ്.
17 ആഗ്രഹങ്ങള്‍ക്ക്ഏറ്റവും ആവശ്യം പരിശ്രമമാണ്.
18. സമയം അമൂല്യമാണ് അത് പാഴാക്കരുത്.
Post Your Comments