Latest NewsKerala

നവ കേരളം പദ്ധതി; സാലറി ചലഞ്ചില്‍ വി.എസിന്റെ തീരുമാനത്തിന്റെ സത്യമറിയാം

വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ നിരവധി പാര്‍ട്ടി നേതാക്കള്‍ വരെ ഇത്

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ വി.എസ് അച്യുതാനന്ദത്തെ തീരുമാനം വ്യാജമെന്ന റിപ്പോര്‍ട്ട്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:ര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിലേക്ക് നിരവധി ഉന്നതരാണ് ഒരു മാസത്തെ ശമ്പളം നല്‍കിയത്. ഇത് ലോകത്തുള്ള എല്ലാ മലയാളികളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതേ സമയം സര്‍ക്കാരിന്റെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഇനി മുതല്‍ തനിക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വി.എസ് വേണ്ടെന്നു വച്ചെന്ന വാര്‍ത്തയാണ് പുറത്തു വന്നത്. പിന്നീടിത് വളരെ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ നിരവധി പാര്‍ട്ടി നേതാക്കള്‍ വരെ ഇത് ഷെയര്‍ ചെയ്തിരുന്നു.

ALSO READ:ഒറ്റയടിക്ക് ‘രാജ്യദ്രോഹി’കളും ‘സംസ്ഥാന ദ്രോഹി’കളുമാക്കരുത്, ചില കാര്യങ്ങൾ ചോദിക്കാനുണ്ട്: സാലറി ചലഞ്ചിനെതിരെ വി.ടി.ബല്‍റാം

എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ഇത്തരത്തില്‍ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വി.എസ്.അച്യുതാനന്ദന്റെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.എം വിരുദ്ധതയാണ് പ്രചാരണത്തിന് പിന്നിലെ ലക്ഷ്യമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് വി.എസ് അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ എം.എല്‍.എ, എം.പി തുടങ്ങിയവര്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃകയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button