കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്.
നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും.
നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്, ദുരഭിമാന, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണ്.
അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത് സൗഖ്യം ലഭിക്കുകയില്ല.
അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത് സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.
പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.
സത്യം, ധര്‍മ്മം, സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
പ്രയോജനമില്ലാതെ കൈകള്‍കൊണ്ട് എന്തെങ്കിലും ചെയ്യുക, താളം പിടിക്കുക, വെറുതെ കാലുചലിപ്പിക്കുക, പരസ്ത്രീയെ ആസക്തിയോടെ നോക്കുക, അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക, അന്യരെ നിന്ദിക്കുക ഇവ പാടില്ല.
Post Your Comments