12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്സിറ്റിയാണ് ഭീമന്‍ ടോയ്ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലുമുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്. നെറ്റിസെണ്‍മോക്ക് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ചൈനയിലെ നോര്‍ത്ത് ഹെനാന്‍ പ്രവിശ്യയിലാണ്. യൂണിവേഴ്സിറ്റിയുടെ നിര്‍മാണത്തിന് ആകെ ചിലവായ തുക 13 മില്ല്യണ്‍ ഡോളറാണ്.
യൂണിവേഴ്സിറ്റിയ്ക്കായി കെട്ടിടം രൂപകല്‍പ്പന ചെയ്ത സമയത്ത് ടോയ്ലറ്റിന്റെ മാതൃക ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിച്ചതോടെ ചിലര്‍ ഇതിനെ ടോയ്ലറ്റ് ബില്‍ഡിങ്ങ് എന്നു വിശേഷിപ്പിക്കുകയായിരുന്നു. ഇത് ഒരു മോശം പേരാണെങ്കിലും കോളേജ് പ്രശസ്തമായാതിന്റെ സന്തോഷത്തിലാണ് അധികൃതര്‍.
Post Your Comments