മസ്കറ്റ് ; ഒമാനിലെ അപകട മരണങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അപകട നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും അപകട മരണ നിരക്ക് വര്‍ധിച്ചതായ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നത്. ഈ കഴിഞ്ഞ ഓഗസ്റ്റ് വസാനം വരെ 428 പേര്‍ക്ക് വിവിധ അപകടങ്ങളിൽ ജീവന് നഷ്ടമായതായി ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ ചൂണ്ടി കാട്ടുന്നു.
2016നെ അപേക്ഷിച്ച് 8.1 ശതമാനമാനത്തിന്റെ വർദ്ധനവ് ഉണ്ടായെങ്കിലും അപകട നിരക്കില്‍ 7.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂലൈ മാസത്തിലെ കണക്ക് നോക്കുമ്പോൾ അപകട നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് 1,814ല്‍ നിന്ന് 2,349 ആയി അപകടങ്ങള്‍ കുറഞ്ഞതായി ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു.
Post Your Comments