Latest NewsNewsInternational

വിദേശ വനിതയ്ക്ക് ജനിച്ചത് ഗണപതി: ജനപ്രവാഹം

നോര്‍വേജിയ: ദമ്പതികള്‍ക്ക് ജനിച്ചത് ഗണപതി. നോര്‍വേജിയയിലാണ് സംഭവം. ഗണപതിയുടെ രൂപസാദൃശ്യമുള്ള കുഞ്ഞാണ് ജനിച്ചത്. ഇവരുടെ വീട്ടിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്.

കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും ശരീരത്തോടെയാണ് ജനിച്ചത്. ഇന്ത്യന്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണിപതിയ്ക്കാണ് പകുതി മനുഷ്യന്റേയും പകുതി ആനയുടെയൂം ശരീരമുള്ളത്. അപൂര്‍വ്വ ശരീരവുമായുള്ള കുട്ടിയുടെ ജനനം ദമ്പതികള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ലക്ഷക്കണക്കിനു ആളുകള്‍ ഇന്ത്യയില്‍ നിന്നും ഇതിനോടകം തന്നെ നോര്‍വേജിയയില്‍ എത്തി കുഞ്ഞിനെ കണ്ടുകഴിഞ്ഞു. തങ്ങളുടെ കുട്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് ഗണപതിയോട് പ്രാര്‍ത്ഥിക്കാനാണ് ഇന്ത്യക്കാരുടെ ഈ വരവെന്നു ലോലയ്ക്കും അലക്‌സാണ്ടറിനും നന്നായി അറിയാം. തങ്ങളുടെ സ്വകാര്യതയെ കടന്നാക്രമിച്ചുകൊണ്ടുള്ള ഇന്ത്യക്കാരുടെ തീര്‍ത്ഥാടനം അസഹനീയമാണെന്നു ഇരുവരും പറയുന്നു. തങ്ങളുടെ കുട്ടിയെ പ്രദര്‍ശന വസ്തുവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button