KeralaLatest NewsNews

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഒക്ടോബര്‍ 5 ന് നിലവില്‍വരും. ആദ്യഘട്ടത്തില്‍ 31 അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും 11 ദീര്‍ഘദൂര സര്‍വ്വീസുകളിലുമാണ് സംവിധാനം നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും പുതിയ പരിഷ്‌കാരം വഴി ലക്ഷ്യമിടുന്നു.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അപകടത്തില്‍പെടുന്നതിന് കാരണം ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു ബസ്സില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടറെയും കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവറെയും നിയോഗിക്കുന്നത്. 700 കിലോ മീറ്ററോളം ദൂരം വിശ്രമമില്ലാതെ ഒരാള്‍ തന്നെ വണ്ടിയോടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

പുതിയ സംവിധാനത്തില്‍ യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും പരസ്പരം ജോലികള്‍ വെച്ചുമാറും. ഡ്രൈവര്‍ക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും. സില്‍വര്‍ ലൈന്‍ജെറ്റ്, മിന്നല്‍, സ്‌കാനിയ, ഡിലക്‌സ്, വോള്‍വോ എന്നി സര്‍വീസുകളില്‍ ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button