Latest NewsNewsIndia

യു​വാ​വി​നെ കൊ​ന്നു​ക​ത്തി​ച്ച കേസില്‍ പൂ​ജാ​രി​യും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കൊ​ന്നു​ക​ത്തി​ച്ച ക്ഷേ​ത്ര​പൂ​ജാ​രി​യും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. ഷ​ഹ​ദാ​ര‍​യി​ൽ ഗാ​ന്ധി​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​പൂ​ജാ​രി ല​ഖ​നും (30) ഭാ​ര്യ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ധു​ര സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ർ (35) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ർ​റൂ​മി​ൽ‌ എ​ത്തി​ച്ചാ​ണ് ക​ത്തി​ച്ച​ത്. സ്റ്റോ​റൂ​മി​ൽ ഒ​രാ​ൾ‌ കു​ടു​ങ്ങി​യ​താ​യി ആ​രോ​പി​ച്ച് ല​ഖ​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.

പോ​ലീ​സ് മു​റി​തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ‌ അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ ദു​ർ​ഗ​ന്ധം​വ​മി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ മു​റി​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു​ള്ള തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ നി​വ​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button