ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാത്രമല്ല ബിജെപിയിലും കുടുംബ രാഷ്ട്രീയം ശക്തമാണെന്ന് കണക്കുകള്‍. നരേന്ദ്ര മോദി മന്ത്രിസഭയിലെ 20 ശതമാനം പേരും കുടുംബ പാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവരാണ്.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കുടുംബ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ചൂടുള്ള ചര്‍ച്ചാ വിഷയം ആക്കിയിരിക്കുന്നത്. മോദി മന്ത്രിസഭയില്‍ അംഗമായ പിയൂഷ് ഗോയല്‍ കൂടാതെ രാഷ്ട്രീയത്തില്‍ എത്തിയ നിരവധി പേര്‍ ബിജെപിയിലുണ്ട്. ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങി ബിജെപി നേതാക്കളുടെ മകളോ, മകനോ ആയ 38 പേരാണ് ഇപ്പോള്‍ ലോക്സഭയില്‍ ഉള്ളത്. കൂടാതെ, കുടുംബരാഷ്ട്രീയത്തിലൂടെ എത്തിയ ഒമ്പത് പേര്‍ രാജ്യസഭയിലും ഉണ്ട്. ബിജെപി കുടുംബ രാഷ്ട്രീയത്തിനു മുന്നില്‍ ഉത്തര്‍പ്രദേശാണ്. ഉത്തര്‍പ്രദേശില്‍ മാത്രം 71 എംപിമാരില്‍ 12 പേരും നേതാക്കളുടെ മക്കളാണ്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സമയത്ത് കോണ്‍ഗ്രസിന്റെ 58 ലോക്സഭാ അംഗങ്ങളും ഒന്‍മ്പത് രാജ്യസഭാ അംഗങ്ങളും കുടുംബ രാഷ്ട്രീയത്തിലൂടെ എത്തിയവരായിരുന്നു.
Post Your Comments