വണ്ടൂര്‍: ബാങ്ക് ഇടപാടില്‍ തിരിമറിനടത്തി ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിയും, സി.ഐ.ടി.യു. ജില്ലാ നേതാവുമായ ടി.കെ. ബഷീറിനെയാണ് പുറത്താക്കിയത്. വണ്ടൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് അക്കൗണ്ട് ഉടമയറിയാതെ പണം പിന്‍വലിച്ചു എന്നാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. അഞ്ചച്ചവിടി സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടില്‍നിന്ന് 2014-ല്‍ ചെക്ക് മുഖേനെ 2,60,000 രൂപ പിന്‍വലിച്ചിരുന്നു. പിന്നീട് ഇതില്‍ ഒരുലക്ഷം രൂപ തിരിച്ചടച്ചെങ്കിലും ബാക്കി തുക തിരിച്ച് നൽകിയില്ല.
ഈ വിവരങ്ങൾ പുറത്തായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.അതേസമയം അക്കൗണ്ട് ഉടമയുടെ സുഹൃത്തായ ബഷീറുമായി വ്യക്തിപരമായുണ്ടായ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിട്ടുള്ളതെന്നും ബാങ്കിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി പറഞ്ഞു.
Post Your Comments