ദില്ലി: ഇന്ത്യ ഇപ്പോള്‍ കടന്നു പോവുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും, നല്ല കാലമെല്ലാം തകര്‍ന്നിരിക്കുകയാണെന്നും മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും, ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ.
ഇന്ത്യ കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്ന് പറയാത്തതാണെന്നും സിന്‍ഹ വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസില്‍ എനിക്കിപ്പോള്‍ സംസാരിക്കണം എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹ ഇത്തരത്തിലുള്ളൊരു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
നോട്ട് നിരോധനത്തിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം. യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്ബത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments