
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുല്‍ മജീദ്, ഇബ്രാഹീം എം.വി എന്നിവരാണ് പത്രിക പിന്‍വലിച്ചത്.ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ആറായി.
14 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ പത്രിക സമര്‍പ്പിച്ചത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ കാദര്‍, എന്‍ ഡി എ സ്ഥാനാര്‍ത്ഥി, കെ ജനചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നസീര്‍ തുടങ്ങിയവരാണ് മത്സര രംഗത്തെ പ്രമുഖര്‍.
Post Your Comments