കൊച്ചി: സമരങ്ങളും മാധ്യമങ്ങളും വികസനം തടസ്സപ്പെടുത്തുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു സ്പീക്കര്‍. കരിമണല്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതും കേരളത്തിന്റെ വികസനത്തിനു വിഘാതമായെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
700 കോടി സംസ്ഥാനത്ത് ലഭിക്കുന്ന പദ്ധതിയായിരുന്നു എല്‍എന്‍ജി ടെര്‍മിനല്‍. ഇതിനു എതിരെ നടന്ന സമരത്തെ സ്പീക്കര്‍ പരിഹസിച്ചു. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയാണ് എല്‍എന്‍ജി ടെര്‍മിനല്‍. അത് മംഗലാപുരത്തേക്കെത്തിയാല്‍ 700 കോടി രൂപയാണ് കേരളത്തിന് കിട്ടാന്‍ പോകുന്നത്. ലോകത്ത് എല്ലാ രാജ്യങ്ങളും ഈ പദ്ധതി നിലവിലുണ്ട്. പക്ഷേ നമ്മുക്ക് മാത്രം ഇത് പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments