Latest NewsNewsGulf

സൗ​ദി സ്ത്രീ​ക​ള്‍​ക്ക് ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് സ​ല്‍​മാ​ന്‍ രാ​ജാ​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി സ​ല്‍​മാ​ന്‍ രാ​ജാ​വ് ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​ടു​ത്ത​വ​ര്‍​ഷം ജൂ​ണി​ല്‍ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പു​രു​ഷ​ന്മാ​ര്‍​ക്ക് മാ​ത്ര​മേ രാ​ജ്യ​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. സ്ത്രീ​ക​ള്‍ വാ​ഹ​നം ഓ​ടി​ച്ചാ​ല്‍ പി​ടി​കൂ​ടു​ക​യും പി​ഴ ഇ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാല്‍ വാ​ഹ​നം ഓ​ടി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച പ​ല സ്ത്രീ​ക​ളും പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കി 30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വനിതകള്‍ക്ക് ഡ്രൈ​വിം​ഗി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക​ത്തെ ഏ​ക രാ​ജ്യം സൗ​ദി​യാ​ണ്. ഇ​തു​മൂ​ലം പ​ല കു​ടും​ബ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ സ​ഞ്ചാ​ര ആ​വ​ശ്യ​ത്തി​ന് പു​രു​ഷ​ന്മാ​രെ ഡ്രൈ​വ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്നു.

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ള്‍​ക്കു​ള്ള വി​ല​ക്കി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ലം​ക​ണ്ടി​രു​ന്നി​ല്ല. ഇ​തോ​ടെ സ്ത്രീ​ക​ളെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button