ന്യൂയോര്‍ക്ക്: ലഷ്കറെ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനുമായ ഭീകരന് ഹഫീസ് സയിദിനെ തള്ളി പാകിസ്ഥാന്. പാക്കിസ്ഥാനും തെക്കന്‍ ഏഷ്യന്‍ മേഖലയ്ക്കും ഹഫീസ് സയിദ് ബാദ്ധ്യതയാണെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്.
ന്യൂയോര്‍ക്കില്‍ നടന്ന ഏഷ്യ സൊസൈറ്റിയുടെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്.
നിങ്ങള്‍ പറഞ്ഞ പേര് (ഹഫീസ് സയിദ്) ഉള്‍പ്പെടുന്ന സംഘടന നിരോധിക്കപ്പെട്ട സംഘടനയാണ്. അതിന്റെ തലവനായ ആ മാന്യന് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇത് തൃപ്തികരമായ നടപടിയാണ്. എന്നാല്‍, ഇനിയും കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്നും ഖ്വാജ പറഞ്ഞു.
പാക്കിസ്ഥാന് പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള ആളുകള്‍ പാകിസ്ഥാന് വലിയ ബാദ്ധ്യതയായി മാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരത പാക്കിസ്ഥാനും ദുരിതമാണ് സമ്മാനിക്കുന്നത്. അതിനാല്‍ തന്നെ ഭീകരതയെ തുടച്ചു നീക്കുന്നതിനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന് തുടരും. എന്നാല്‍ ഇത്തരം ബാദ്ധ്യതകള്ക്കെതിരെ പോരാടാനുള്ള സംവിധാനങ്ങള്‍ ഇല്ല. മാത്രമല്ല, അതിന് അല്പം സമയം കൂടുതല്‍ വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments