ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹജ് ബിജ്‌ലി ഹര്‍ഘര്‍ യോജന പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ല. എന്നാല്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുത കണക്ഷന്‍ നല്‍കും.
രാജ്യത്തെ ഓരോ വീട്ടിലും വെളിച്ചം എത്തിക്കുകയെന്ന ലക്ഷ്യം 2019 മാര്‍ച്ച് 31നകം സാക്ഷാത്കരിക്കാനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് കീഴില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പദ്ധതിയുടെ 60 ശതമാനം ചെലവ് കേന്ദ്രം വഹിക്കും. നാലു കോടി വീടുകളാണ് ഇനി വൈദ്യുതീകരിക്കാനുള്ളതെന്നും മോദി പറഞ്ഞിരുന്നു.
എന്നാല്‍ രാജ്യത്തെ ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കും വൈദ്യുതി സൗജന്യമായിരിക്കില്ലെന്നും സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ചാര്‍ജ് അടക്കേണ്ടി വരുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. എന്നാല്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുത കണക്ഷന്‍ നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് വൈദ്യുത കണക്ഷന് ആദ്യ ഗഡുവായി 500 രൂപ നല്‍കിയാല്‍ മതി. ബാക്കി തുക തവണകളായി വൈദ്യുതി ബില്ലിനൊപ്പം ഈടാക്കും.
Post Your Comments