മധ്യപ്രദേശ്: മധ്യപ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അടുത്ത വര്‍ഷം നടക്കുന്ന തെരെഞ്ഞടുപ്പില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസ് പദ്ധതിക്ക് ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വം കൊടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരോട് കമല്‍നാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ അധികാരത്തിലുള്ള ബിജെപിയുടെ ശിവരാജ് സിങ് ചൗഹന്‍ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 46കാരനായ ജ്യോതിരാദിത്യ സിന്ധ്യയിലൂടെ കോണ്‍ഗ്രസില്‍ യുവതലമുറ നേതൃത്വത്തിലേക്ക് കടന്നു വരുന്നതും തെരെഞ്ഞടുപ്പില്‍ നേട്ടമാകുമെന്നു പാര്‍ട്ടി കണക്കുകൂട്ടുന്നു. ജ്യോതിരാദിത്യ സിന്ധ്യയക്ക് പുറമെ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെയും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കമല്‍നാഥ് നേതൃത്വം സിന്ധ്യയ്ക്ക് കൈമാറാനുള്ള താത്പര്യം അറിയിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ അവസാനിച്ചത്.
Post Your Comments