Latest NewsNewsIndiaUncategorized

സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി ഒരു പച്ചക്കറി ലിസ്റ്റ്

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരാനായി മക്കളുടെ കൈയിലും ഭർത്താക്കന്മാരുടെ കൈയിലും സ്ത്രീകൾ ലിസ്റ്റ് കൊടുത്തുവിടാറുണ്ട്. പക്ഷേ ഇറ എന്ന യുവതി തന്റെ ഭര്‍ത്താവിന് നല്‍കിയ പച്ചക്കറി ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റിനൊപ്പം എങ്ങനെയുള്ള സാധനങ്ങളാണ് വാങ്ങേണ്ടതെന്നും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചിത്രസഹിതമാണ് ഇറ കുറിച്ച് നൽകിയത്.

തനിക്ക് ചുവന്ന നിറത്തിലുള്ളതും മഞ്ഞനിറത്തിലുള്ളതുമായ തക്കാളി വേണമെന്നാണ് ഇറ പറയുന്നത്. ചീഞ്ഞ തക്കാളിയും ദ്വാരമുള്ളതും വാങ്ങരുത്. ഉള്ളി ചെറിയ സൈസായിരിക്കണം, അതും വട്ടതിലുള്ളത്. കൂടാതെ ഉള്ളിയുടെ ചിത്രവും ഇറ വരച്ച് നൽകിയിട്ടുണ്ട്. അറ്റം വളഞ്ഞ പച്ചമുളക് പാടില്ല, നീളത്തിലുള്ള വളവുകളൊന്നുമില്ലാത്ത പച്ചമുളക് തന്നെ വാങ്ങണമെന്നും ഇറ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button