ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല. മറിച്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്നു ബില്‍ഗേറ്റ്‌സ് വെളിപ്പെടുത്തി. നിലവില്‍ വിന്‍ഡോസ് ഫോണുകളുടെ വിപണി വിഹിതം വെറും 0.3 ശതമാനം മാത്രമായിയെന്ന റിപ്പോര്‍ട്ട് വരുന്ന സമയത്താണ് ബില്‍ഗേറ്റ്‌സിന്റെ സുപ്രധാന വെളിപ്പെടുത്തല്‍.
ടെക്ക് ലോകത്ത് ഏറ്റവും പ്രിയങ്കകരമായ ഐഫോണിനു പകരം ആന്‍ഡ്രോയ്ഡ് ഫോണ്‍ തിരെഞ്ഞടുത്തതിനു പിന്നിലെ കാര്യം ബില്‍ഗേറ്റസ് വെളിപ്പെടുത്തി. മൈക്രോസോഫ്റ്റ് ആപ്പുകള്‍ ലഭിക്കുന്നതു കൊണ്ടാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നാണ് ബില്‍ഗേറ്റസ് പറയുന്നത്.
Post Your Comments