Latest NewsKeralaNews

പഞ്ചസാര വേണമെന്ന് അമേരിക്കയില്‍നിന്ന് വാട്‌സ്ആപ്പ് സന്ദേശം: സംഭവിച്ചതിങ്ങനെ

വീട്ടിലേക്കുളള പലചരക്കുസാധനങ്ങള്‍ വരെ വാട്സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന അവസ്ഥവരെ എത്തി. തിരുവല്ലയിലാണ് സംഭവം. വിദേശത്ത് ജോലിതേടിപ്പോയ മക്കളാണ് നാട്ടിലെ പ്രായമായ മാതാപിതാക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കുന്നത്. പപ്പടം മുതല്‍ പഞ്ചസാര വരെ വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യും.

പണം ഓണ്‍ലൈന്‍ വഴി കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ ജന്‍മദിനാഘോഷങ്ങളിലേക്കും മറ്റും വിദേശത്തിരുന്ന് പങ്കാളിയാകുന്നതാണ് മറ്റൊരു ട്രെന്‍ഡ്. കേക്ക്, മധുരപലഹാരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീട്ടിലെത്തും.

പിന്നീട് കേക്കു മുറിക്കുന്നതൊക്കെ വീഡിയോ ചാറ്റിലൂടെ. ഹൈടെക്ക് ജീവിതത്തില്‍ ഇതൊന്നും ഒരു കൗതുകകരമല്ല. ഇത്തരത്തില്‍ വീട്ടിലിലെങ്കിലും ഓരോ നിമിഷങ്ങളും പ്രിയപ്പെട്ടവരോടൊത്ത് ആഘോഷിക്കുകയാണ് പ്രവാസികള്‍. വന്‍കിട കമ്പനികള്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രീതിയാണ് ചെറുകിട കച്ചവടക്കാരും പരീക്ഷിക്കുന്നത്.

പ്രവാസികള്‍ ഏറെയുളള തിരുവല്ല, കുമ്പനാട്, കോഴഞ്ചേരി പ്രദേശങ്ങളിലെ കച്ചവടക്കാര്‍ പുതിയ രീതിയും കൊണ്ടുവന്നു. വാട്സ്ആപ്പ് കച്ചവടം തുടരാനാണ് മിക്ക കച്ചവടക്കാരുടേയും തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button