ന്യൂഡല്‍ഹി: രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. രോഹിംഗ്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നാണ് വരുണ്‍ ഗാന്ധി പറയുന്നത്. മ്യാന്മറില്നിന്നും ഇന്ത്യയിൽ എത്തിയ രോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കരുതെന്നും വരുണ്‍ ഗാന്ധി അഭിപ്രായപ്പെടുന്നു. നവഭാരത് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് വരുണ്‍ ഗാന്ധി തന്റെ നിലപാട് തുറന്നു പറയുന്നത്.
രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായ അഭിപ്രായമാണ് വരുണ്‍ ഗാന്ധിയുടെത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍നിന്നുള്ള ബിജെപി എംപിയായി വരുണ്‍ ഗാന്ധിയുടെ നിലപാട് ഇതിനകം ശ്രദ്ധയേമായി മാറി കഴിഞ്ഞു. സുപ്രീം കോടതിയില്‍ പോലും രോഹിംഗ്യന്‍ അഭയാര്‍ഥികൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണ് എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
ആഭ്യന്തരസഹമന്ത്രി ഹന്സ്രാജ് ആഹിര്‍ വരുണ്‍ ഗാന്ധിയുടെ വിഷയത്തിലുള്ള നിലപാടിനെ തള്ളികളഞ്ഞു. ഈ പരമാർശം രാജ്യതാത്പര്യത്തിനു വിരുദ്ധമാണെന്നാണ് ഹന്സ്രാജ് ആഹിര്‍ പറയുന്നത്.
Post Your Comments