Latest NewsIndiaNews

മോദി മോഡലിനെ വിമർശിച്ച് രാഹുൽ ഗാ​ന്ധി​

അ​ഹ​മ്മ​ദാ​ബാ​ദ്: മോദി മോഡലിനെ വിമർശിച്ച് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​. ഗു​ജ​റാ​ത്ത് പ​ര്യ​ട​നത്തിലാണ് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ മോ​ദി സ​ർ​ക്കാ​രി​നെ​ രൂക്ഷമായി വിമർ​ശിച്ചു. മോദി മോഡലിന്റെ നേട്ടം അ​ഞ്ചോ പ​ത്തോ വ്യ​വ​സാ​യി​കൾക്ക് മാത്രമാണ്. ഇവരാണ് പാ​വ​പ്പെ​ട്ട​വ​ർ ക​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ ഫ​ല​മ​നു​ഭ​വി​ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതിനു മാറ്റം വേണം. നിരവധി സാധാരണക്കാരുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് ഏതാനും വ്യ​വ​സാ​യി​ക​ൾ മാത്രമാണ്. ഇതാണ് മോ​ദി മോ​ഡ​ൽ വികസനം. ഗു​ജ​റാ​ത്തി​ലും ഇതാണ് അവസ്ഥയെന്നും രാഹുൽ പറഞ്ഞു.

ഡ​ൽ​ഹി​യി​ൽ​നി​ന്നു റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചു നി​യ​ന്ത്രി​ക്കു​ന്ന സ​ർ​ക്കാ​രാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇതിനു മാറ്റം വന്നാൽ മാത്രമേ ഇവിടെ വികസനം സാധ്യമാകൂയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button