Latest NewsKeralaNews

വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികള്‍ മതം മാറരുതെന്ന് എം.സി ജോസഫൈന്‍

തിരുവനന്തപുരം: കല്യാണം കഴിക്കാനായി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ സ്വന്തം വ്യക്തിത്വത്തിന്റെ അടിയറ വയ്ക്കലാണ്.

സംസ്ഥാനത്തെ ഓരോ പെണ്‍കുട്ടികളും മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച ‘മാദ്ധ്യമരംഗത്തെ സ്ത്രീവിരുദ്ധത’ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസഫൈന്‍ സംസാരിച്ചു. ഹാദിയ വിഷയത്തില്‍ ഇനിയും നീതി നടപ്പിലായിട്ടില്ല. ഈ കേസില്‍ കമ്മീഷന്‍ ഹൈക്കോടതിയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

മാദ്ധ്യമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ തങ്ങള്‍ ഇടപെടും. മാത്രമല്ല, എല്ലാ മാദ്ധ്യമസ്ഥാപനങ്ങളും സ്ത്രീപക്ഷ മാദ്ധ്യമനയം രൂപീകരിക്കണം. സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ അവബോധമുണ്ടാക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കലാലയങ്ങളിലേക്ക് പോകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button