മധുര: വനിതാ അധ്യാപികയെ ഗസ്റ്റ് ലക്ചറര്‍ ആക്രമിച്ചു. തമിഴ്നാട്ടിൽ സര്‍വകലാശാല കാമ്പസിലാണ് സംഭവം നടന്നത്. മധുരയിലെ മധുര കാമരാജ് സര്‍വകലാശാല കാമ്പസിലെ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിലേക്കു പോവുകയായിരുന്നു വനിതാ അധ്യാപികയാണ് ഗസ്റ്റ് ലക്ചറര്‍ ആക്രമിച്ചത്.
നാല്‍പ്പത്തഞ്ചുകാരിയായ വനിതാ പ്രഫസറയായ ജെനിഫയ്ക്കാണ് ആക്രമണത്തിനു ഇരയായത്. ജേര്‍ണലിസം അധ്യാപകയായിരുന്ന ജെനിഫയെ ആക്രമി കുത്തി പരിക്കേൽപ്പിച്ചു. പല തവണ ഗസ്റ്റ് ലക്ചറര്‍ വനിതാ അധ്യാപികയെ കുത്തിയത്. ജെനിഫ ഗുരുതരാവസ്ഥയില്‍ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സലയാണ്. ജോതിമുരുഗന് എന്ന ഗസ്റ്റ് ലക്ചറാണ് അധ്യാപികയെ ആക്രമിച്ചത്. സംഭവം സമയത്ത് ജെനിഫയുടെ നിലവിളി കേട്ട് എത്തിയ വിദ്യാര്‍ഥികള്‍ ഇയാളെ പിടികൂടി. വിദ്യാര്‍ഥികളാണ് പ്രതിയെ പോലീസിനു കെെമാറിയത്. ജോതിമുരുഗന്റെ ഗസ്റ്റ് അധ്യാപക കാലാവധി നീട്ടിനല്കാത്തിനുള്ള വെെര്യാഗമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് അറിയിച്ചു.
Post Your Comments