KeralaLatest NewsNews

ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപിന്റെ വാദം ഇന്ന്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് ദിലീപിന്‍റെ വാദം കേള്‍ക്കും. ആലുവ സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് കളക്ടർ ഇക്കാര്യം അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന സിറ്റിങില്‍ ഭൂമിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അവകാശ വാദം ഉന്നയിച്ചിരുന്നു.കിഴക്കേ ചാലക്കുടി വില്ലേജില്‍ രണ്ട് സര്‍വ്വെ നമ്പറുകളിലെ ഭൂമിയുടെ അവകാശി വലിയ കോവിലകം തമ്പുരാന്‍ ആയിരുന്നു എന്നാണ് ദേവസ്വം വാദിച്ചത്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ ഭൂമിയുടെ അവകാശി കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ്. ഇതില്‍ ഒരു സര്‍വ്വേ നമ്പരിലുള്ള ഭൂമി ഇപ്പോള്‍ ദിലീപിന്‍റെ കൈവശമാണുള്ളത്.കുറേക്കാലം മുൻപ് കൈമാറ്റം നടത്തിയ 66 സെന്‍റില്‍ പത്ത് സെന്‍റിന് മാത്രമാണ് പട്ടയമുള്ളതെന്നും മറ്റു രേഖകള്‍ ക്രിത്രിമമായി നിര്‍മിച്ചതാണെന്നും ഹിയറിങില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button