Latest NewsNewsInternationalGulf

അഴിമതിക്കെതിരെ പോരാടാനുറച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കാൻ കുവൈറ്റില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ ശക്തമാക്കിതുടങ്ങി . ഇതിന്‍റെ തുടക്കമെന്നോണം ആറു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ക്കു ശിപാര്‍ശ ചെയ്തു.ഇത് കൂടാതെ,കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ 20-വിദേശികളെ പിരിച്ചുവിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അഴിമതി വിരുദ്ധ നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച്‌ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്തുവിവരം യഥാസമയം സമര്‍പ്പിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍,നിശ്ചിത സമയപരിധിക്കുശേഷവും സ്വത്തുവിവരം സമര്‍പ്പിക്കാത്ത ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അതോറിറ്റി നടപടി എടുക്കാൻ ഇപ്പോള്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലും,ക്ലിനിക്കുകളിലുമായി വിദേശ നഴ്സുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളെ തുടര്‍ന്ന്,ആരോഗ്യ മന്ത്രാലയത്തിലെ 20 വിദേശികളെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ കമ്പനി വഴി ദുബൈയില്‍ നടത്തിയ നഴ്സ് റിക്രൂട്ട്മെന്‍റ്, കൂടാതെ,ഇന്ത്യയില്‍നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകള്‍ എന്നിവയും സമിതി അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button