മനില ; സ്ത്രീകൾ ഹൈ ഹീലിട്ട് ജോലിസ്ഥലത്ത് എത്തണമെന്ന വ്യവസ്ഥ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഓഫീസില്‍ നിര്‍ബന്ധമാക്കിയ ചില കമ്പനികളുടെ നടപടിയ്ക്കെതിരെ തൊഴിലാളി സംഘടനകള്‍ നല്കിയ പരാതിയെ തുടർന്നാണ് സർക്കാർ നടപടി റദ്ദ് ചെയ്തത്.
വിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഹൈ ഹീല്‍ ചെരുപ്പുകള്‍ ഫിലിപ്പീന്‍സില്‍ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ്, ഫ്ലൈറ്റ് അറ്റന്‍ഡന്റ്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പല കമ്പനികളും ഔദ്യോഗിക വേഷത്തിനൊപ്പം നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെയാണ് സ്ത്രീപക്ഷ സംഘടനകളും തൊഴിലാളി സംഘടനകളും രംഗത്ത് വന്നത്.
സ്ത്രീകള്‍ക്ക് അവരുടെ താല്പര്യ പ്രകാരം ഹൈ ഹീല്‍ ധരിക്കാമെന്ന് പുതിയ നിയമത്തിൽ പറയുന്നു. കമ്പനികള്‍ക്ക് ഇത് നിര്‍ബന്ധമാക്കാന്‍ കഴിയില്ല. ഔദ്യോഗിക വേഷത്തിനൊപ്പം അവര്‍ക്ക് സൗകര്യപ്രദമായ ചെരിപ്പുകള്‍ ധരിച്ചാല്‍ മതിയാകുമെന്നും . കൂടാതെ നിരവധി മണിക്കൂറുകള്‍ നിന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് വിശ്രമത്തിന് സമയം അനുവദിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments