Automobile

കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒരു രാജ്യം

കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒരു രാജ്യം. മതചിഹ്നങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാൽ ഫിലിപ്പീന്‍സിലാണ് സർക്കാർ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്റെ ഭാഗമായി ഡാഷ്‌ബോര്‍ഡിലും റിയര്‍ വ്യൂ മിററിലും സ്ഥാപിക്കാറുള്ള രുദ്രാക്ഷം, കൊന്ത, ജപമാല എന്നിവ നീക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. എന്നാൽ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും അലയടിക്കുന്നത്.

മതചിഹ്നങ്ങള്‍ കൂടാതെ ഡ്രൈവിങിനിടയില്‍ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവയും നിരോധിച്ചതായി നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് എയ്‌ലീന്‍ ലിസാദ അറിയിച്ചു. ഫിലിപ്പീന്‍സില്‍ 80 ശതമാനം ജനങ്ങളും കത്തോലിക്ക വിശ്വാസികളായതിനാൽ നിലവിലെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ കത്തോലിക്ക സഭകളും രംഗത്തെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button