ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ വിഎച്ച്പി.ഹമീദ് അന്‍സാരിക്കെതിരെ പോപുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് വിശ്വഹിന്ദു പരിഷത് രംഗത്തെത്തിയിരിക്കുന്നത്.
ഹമീദ് അന്‍സാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വുമണ്‍സ് ഫ്രണ്ടും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തിലാണ് പങ്കെടുത്തത്. വിഎച്ച് പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന് പരിപാടിയില്‍ പങ്കെടുത്ത ഹമീദ് അന്സാരിയ്ക്കെതിര രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയായിരുന്നപ്പോള്ത്തന്നെ മുസ്ലിങ്ങള്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തുകയാണ് ചെയ്തിരുന്നതെന്ന് സുരേന്ദ്ര ജയിന് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയായ സിമിയുടെ പുതിയ രൂപമാണ് എന്നും നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ നിരവധി രാജ്യസ്നേഹികളെ വധിച്ച സംഘടനയാണ് എന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
അതേസമയം, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചതെന്നും തങ്ങള്‍ക്ക് പരിപാടിയുമായി ബന്ധമില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാട്.
Post Your Comments