KeralaLatest NewsNews

സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി ഋഷിരാജ് സിംഗ്

കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും അടുത്ത് നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 400 മീറ്ററാണ് കള്ളു ഷാപ്പുകളുടെ ദൂരം. ബാറുകളുടേത് 200 മീറ്ററും. ഇവ ഇങ്ങനെ തന്നെ തുടരുകയാണെന്നും വിദേശ വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി കുറയ്ക്കാന്‍ പറ്റുമോയെന്ന നിര്‍ദേശം മാത്രമേ എക്‌സൈസ് വകുപ്പില്‍ നിന്ന് മുന്നോട്ട് വച്ചിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാനത്തെ വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു ബാറുകള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടു സെപ്റ്റംബര്‍ ഒന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന വാര്‍ത്തകള്‍ വന്നത്. ഫോര്‍ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകളുടെയും ദൂരപരിധിയാണ് കുറച്ചതെന്നായിരുന്നു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button