സിപിഐ നേതൃത്വം നല്‍കുന്ന ജനയുഗം ദിനപ്പത്രം വീണ്ടും വിവാദങ്ങളിൽ നിറയുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന്റെ ഭീകരവാദത്തെ കുറിച്ച് യുഎൻ പൊതുസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായി എത്തിയ പാക് പ്രതിനിധി മലിഹാ ലോധിപെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ഒരു പെൺകുട്ടിയെ ചിത്രം ഉയർത്തിക്കാട്ടുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് ‘ഇന്ത്യയ്‌ക്കെതിരെ ചുട്ടമറുപടിയുമായി പാകിസ്ഥാൻ ‘എന്ന തലക്കെട്ടോടെ ജനയുഗം നൽകിയ വാർത്ത വൻ പ്രതിഷേധത്തിന് ഇടയൊരുക്കുകയാണുണ്ടായത്. ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്ന രീതിയിലുള്ള തലക്കെട്ട് സാമൂഹ്യമാധ്യമങ്ങളിൽ എതിർപ്പിന് വഴിയൊരുക്കിയതോടെ ജനയുഗം പിന്നീട് തങ്ങളുടെ നിലപാട് മാറ്റിയെങ്കിലും പ്രതിഷേധത്തിന് സാരമായ മാറ്റം വരുത്താൻ ഇനിയും പത്രത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം സ്ത്രീപുരുഷ ഭേദമെന്യേ കശ്മീരികള്‍ ഇന്ത്യന്‍ സേനയുടെ അക്രമത്തിന് ഇരയാകുന്നുണ്ടെന്ന് ആരോപിച്ച മലീഹ ലോധ ഉയർത്തിക്കാട്ടിയ ചിത്രം ഗസ്സയില്‍ 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെയാണ് മലീഹ ലോധിയുടെ അബദ്ധം പുറത്തായത് . മുൻപും ഇതേ ചിത്രം കശ്മീർ വിഘടനവാദികൾ ഇന്ത്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നു . രണ്ടു ദിവസം മുൻപ് പാകിസ്ഥാൻ ടെററിസ്ഥാനാണെന്നും ഇന്ത്യൻ പ്രതിനിധി ഈനം ഗാംഭീർ സഭയിൽ വ്യക്തമാക്കിയിരുന്നു . തുടർന്ന് സുഷമ സ്വരാജും നടത്തിയ ആരോപണങ്ങൾക്ക് മറുപടിയായാണ് പാകിസ്ഥാൻ വ്യാജഫോട്ടോയുമായി രംഗത്തെത്തിയത്.
Post Your Comments