Latest NewsNewsIndia

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രശസ്ത നടന്‍ കമല്‍ഹാസന്‍ രംഗത്തു വന്നു. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു താരം വ്യക്തമാക്കി. ഈ വര്‍ഷം അവസാനം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഈ പാര്‍ട്ടി തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികള്‍ക്കും എതിരയായിട്ടുള്ളതായിരിക്കുമെന്നു താരം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

കമല്‍ഹാസന്‍ താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന സൂചനയും അഭിമുഖത്തില്‍ നല്‍കി. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും അഴിമതി ജനങ്ങള്‍ക്ക് അറിയാം. തന്റെ പോരാട്ടം അഴിമതിക്ക് എതിരാണ്. അതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് അഴിമതിക്കു എതിരെ പോരാടും.ബിജെപിക്കു അനുയോജന്യായ വ്യക്തിയാണ് രജനികാന്ത് എന്നും താരം വ്യക്തമാക്കി

ഞാന്‍ നിരീശ്വരവാദിയാണ്. അതു കൊണ്ട് തന്നെ ബിജെപിക്കു യോജിച്ച വ്യക്തിയല്ല. തമിഴ്‌നാട്ടില്‍ അച്ചേ ദിന്‍ വന്നിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ അച്ചേ ദിന്‍ വന്നോ എന്നു തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button