ന്യൂഡല്‍ഹി: പീഡനക്കേസില്‍ കോടതി ശിക്ഷിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹണിപ്രീത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് ഹണിപ്രീത്. 43 പേരെയാണ് സംഭവത്തില്‍ പോലീസ് തിരയുന്നത്. ഇതില്‍ ഒന്നാമത്തെ പേരുകാരിയിണ് ഹണിപ്രീത് . പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഹണിപ്രീതിനു വേണ്ടി പുറപ്പെടുവിച്ചിട്ടുണ്ട്. ഹണിപ്രീതിനു വേണ്ടി ഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യയാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കും.
Post Your Comments