NewsIndia

ഹണിപ്രീത് രാജ്യംവിട്ടതായി സംശയം

യുപി: ഹണിപ്രീത് രാജ്യംവിട്ടതായി സംശയം. മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീതാണ് ഇന്ത്യ–നേപ്പാൾ അതിർത്തി വഴി രാജ്യംവിട്ടതായി പൊലീസ് സംശയിക്കുന്നത്.

അതിർത്തിയിൽനിന്നു പിടിച്ചെടുത്ത പഞ്ചാബ് രജിസ്ട്രേഷനിലുള്ള വാഹനം പിടിച്ചെടുത്തിരുന്നു. ഇത് ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യയ്ക്കും എതിരെ ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിനു പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഇതേസമയം, ഗുർമീത് കുറ്റക്കാരനെന്നു വിധിവന്ന ദിവസം പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളി‍ൽ കലാപത്തിനു നേതൃത്വം നൽകിയ കേസിൽ ദുനി ചന്ദ് അറസ്റ്റിലായി.

ദേരാ സച്ച സൗധയിലെ എട്ടു പേരടങ്ങുന്ന യുവജനവിഭാഗം എ ടീമിൽ അംഗമായ ദുനി ചന്ദിന്റെ നേതൃത്വത്തിലാണു കലാപം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കോടതി വിധി ഗുർമീതിന് എതിരാണെങ്കിൽ അക്രമം നടത്താൻ ഓഗസ്റ്റ് 17 മുതൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button