ചണ്ഡീഗഡ്: ഹണിപ്രീത് സിംഗിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഹരിയാന പോലീസ് ശ്രമം ആരംഭിച്ചു. ബലാത്സംഗക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീതിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ആളാണ് ഹണി പ്രീത്. കൂടാതെ, ഹണിപ്രീത്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവരുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും ശ്രമം തുടങ്ങി. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം ഹണിപ്രീതിനെതിരെ ഹരിയാന പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹണീപ്രീതിനെതിരെ പഞ്ച്കുളയിലെ സെക്ടര്‍ 5 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഹണിപ്രീതിന്റെ പേര് ഉള്പ്പെടുത്തുകയായിരുന്നെന്നു പഞ്ച്കുള പോലീസ് കമ്മിഷണര്‍ എ.എസ്.ചൗള അറിയിച്ചു. ദേരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആദിത്യ ഇന്സാന്, സുരീന്ദര്‍ ദിമാന്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹരിയാന പോലീസ് സെപ്റ്റംബര്‍ ഒന്നിന് ഇവര്‍ക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഒൗട്ട് നോട്ടീസ് ജയിലിലേക്കു കൊണ്ടുപോകും വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ്. നേപ്പാള്‍ അതിര്‍ത്തിയിലെ കപിലവസ്തു, മൊഹാന, ഷോഹ്രത്ഗഡ്, ദേബറുവ പോലീസ് സ്റ്റേഷനുകളില്‍ ഹണിപ്രീതിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മഹാരാജ്ഗഞ്ച്, ലഖിംപുര്‍, ബഹ്റായിച്ച് ജില്ലകളില്‍ പോലീസ് അതീവ ജാഗ്രതയിലാണ്.
Post Your Comments