KeralaLatest NewsNews

സർക്കാരിനും ആർ.സി.സിയ്ക്കും കോടതിയുടെ നോട്ടീസ്

കൊച്ചി: സര്‍ക്കാരിനും തിരുവനന്തപുരത്തെ ആര്‍.സി.സിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ബുദ രോഗ ചികിത്സയ്ക്കെത്തിയ ഒമ്പതു വയസുകാരിക്ക് എച്ച്‌.ഐ.വി ബാധിച്ച സംഭവത്തിലാണ് നോട്ടീസ് അയച്ചത്. കുട്ടിയുടെ പിതാവ് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

മകളുടെ ജീവന്‍ ആര്‍.സി.സി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം അപകടത്തിലാണെന്നും ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. രക്താര്‍ബുദ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ആര്‍.സി.സിയില്‍ എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിയ്ക്ക് എച്ച്‌.ഐ.വി ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍.സി.സിയില്‍ തുടര്‍ന്നുള്ള ചികിത്സയിലൂടെയായിരുന്നു കുട്ടിയെ എച്ച്‌.ഐ. വി ബാധിതയാക്കിയത്. അധികൃതരുടെ അനാസ്ഥയാണ് ഇതെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പിതാവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അടിയന്തര നടപടിക്ക് നിര്‍ദ്ദേശിച്ചു. എന്നാൽ ചില അന്വേഷണ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button