ന്യൂഡല്‍ഹി: കുടുംബ വാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസ്സിന്റെ മാത്രം പാരമ്പര്യമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇന്ത്യയില്‍ പാരമ്പര്യ രാഷ്ട്രീയം സാധാരണയാണെന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
വിദേശ രാജ്യത്ത് ചെന്ന് ഇന്ത്യന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ അമിത് ഷാ വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വന്‍ അഴിമതികളാണ് അരങ്ങേറിയത്. കല്‍ക്കരി മുതല്‍ ടെലികോം വരെ നിരവധി അഴിമതി കണക്കുകള്‍ നിരത്താനുണ്ട്. എന്നാല്‍ മുന്ന് വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അഴിമതി പോലും ഉന്നയിക്കാനില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments