കോട്ടയം•താനൊരു ആര്‍.എസ്.എസുകാരന്‍ ആയിരുന്നുവെങ്കില്‍ തന്റെ മകളെ കൊണ്ടുപോയി മതംമാറ്റാന്‍ ഇവര്‍ ധൈര്യം കാണിക്കുമായിരുന്നില്ലെന്ന് മതംമാറി ഹാദിയയായി മാറിയ അഖിലയുടെ പിതാവ് അശോകന്‍. ജനം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്.
ഞങ്ങളുടെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണ്. പ്രത്യേകിച്ച് ഞാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനും യുക്തിവാദിയും ആയിരുന്നു. ഇങ്ങനെ നിലകൊള്ളുന്നവന്റെ മകളെ ആയത് കൊണ്ടല്ലേ ഇവര്‍ കൊണ്ടുപോയത്. ഞാനൊരു ആർ.എസ്.എസുകാരനായിരുന്നെങ്കിൽ എന്റെ കുട്ടിയെ കൊണ്ടുപോകാൻ ഇവർ ധൈര്യം കാണിക്കുമായിരുന്നോ ? – അശോകന്‍ ചോദിച്ചു.
തന്നെ ഭ്രാന്തനെന്ന് വിളിച്ച സാഹിത്യകാരനെതിരെയും അശോകന്‍ പ്രതികരിച്ചു.
വനിതാ കമ്മീഷനെതിരെയും അശോകന്‍ വിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ ഇത്രയധികം പെണ്‍കുട്ടികളെ കാണാതായിട്ടും വനിതാ കമ്മീഷന്‍ ഒക്കെ എവിടെയാണ്. മറ്റുള്ളവരെ പോലെ തന്റെ കുട്ടിയും മരിച്ചിരുന്നുവെങ്കില്‍ ഇവര്‍ക്കൊക്കെ സന്തോഷമായേനെ എന്നും അശോകന്‍ പറഞ്ഞു.
വീഡിയോ കാണാം (കടപ്പാട് ജനം ടിവി)
Post Your Comments