KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി

മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വേങ്ങരയില്‍ പ്രചരണാര്‍ഥം എത്തിയ മന്ത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മുസ്ലീം ലീഗിന്റെ സ്ഥിരം വിജയമണ്ഡലമാണ് വേങ്ങര. ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ജയത്തിന് അത് സഹായിക്കുമെന്ന് കരുതുന്നെന്നും മണി പറഞ്ഞു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നാല്‍, വേങ്ങര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button