ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് ഇങ്ങനെ. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതടക്കം റിപ്പോര്‍ട്ടുകള്‍ അന്വേഷണവിധേയമാക്കണം.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. മന്ത്രിയെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല മുഖ്യമന്ത്രി മൗനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴയില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം. വിഎസ് അച്യുതാനന്ദന്‍ കയ്യേറ്റം കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചു. രാജി വയ്ക്കാതെ മറ്റ് പോംവഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും പറഞ്ഞു. എന്നാല്‍ പിണറായി പറഞ്ഞാല്‍ മാത്രം രാജിയെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്.
Post Your Comments