തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ സ്ഥാനാര്‍ഥിത്വവുമായി സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഉമ്മന്‍ചാണ്ടി. നേമത്തേക്കാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ താന്‍ പറഞ്ഞില്ലല്ലോ എന്നാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 10ന് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും കോട്ടയത്തെ കോണ്‍ഗ്രസ് പ്രമുഖരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ താത്പര്യം അനുസരിച്ചുള്ള നേമം ദൗത്യം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചേക്കും. ഉമ്മന്‍ചാണ്ടി നേമത്തേക്ക് പോയാല്‍ മകള്‍ അച്ചു ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
Post Your Comments