നമ്മുടെ എല്ലാവരുടെയും പക്കൽ ഉറപ്പായും കാണുന്ന ഒരു പ്രധാന വസ്ത്രമാണ് ജീന്‍സ്. ജീന്‍സ് നിങ്ങളുടെ വ്യക്തിത്വത്തിന് തന്നെ ആകര്‍ഷകത്വം നല്‍കാന്‍ സഹായിക്കുന്നു. പൊതുവെ എല്ലാവർക്കും ഉള്ള പരാതിയാണ് ജീൻസിന്റെ പുതുമ വളരെ വേഗം നഷ്ടപെടുന്നുവെന്ന്. എന്നാൽ ഇനി ആ പരാതി വേണ്ട. ജീൻസിന്റെ പുതുമ നിലനിർത്താൻ ചില പൊടികൈകൾ ഉണ്ട്.
കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കുക. കാരണം, അത് ജീന്‍സ് തുണി ചുരുങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. ജീന്‍സ് കാണുന്നത് പോലെ അത്ര പരുപരുത്ത തുണിയല്ല. ജീന്‍സ് അലക്കുമ്പോള്‍ ശ്രദ്ധ വേണം. അലക്കുമ്പോള്‍ തുണിയില്‍ ഒരുപാട് ആയാസം കൊടുക്കുകയും അരുത്. അതിനാല്‍ കൈകൊണ്ട് അലക്കുന്നതാണ് ഏറ്റവും ഉചിതം.
ജീന്‍സ് ഫ്രീസറില്‍ വയ്ക്കുന്നതിനെ പറ്റി ചിലപ്പോള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ഇത് ജീന്‍സില്‍ ഒളിഞ്ഞിരിക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുവാനും ജീന്‍സിന്‍റെ മോശം ഗന്ധം അകറ്റുവാനും സഹായിക്കുന്നു. ജീന്‍സ് എടുത്ത് നന്നായി മടക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടി വയ്ക്കുക. ജീന്‍സ് ഉയര്‍ന്ന താപനിലയില്‍ സൂക്ഷിക്കുന്നത് അതിലെ ബാക്റ്റീരിയകളെയും മറ്റും നശിപ്പിച്ച് രോഗാണുവിമുക്തമാക്കുവാനും ജീന്‍സ് ദിവസം മുഴുവനും പുതുമയോടെ നിലനിര്‍ത്തുവാനും സഹായിക്കുന്നു. അലക്കാതെ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷഗന്ധം അകറ്റുവാനും ഇത് സഹായിക്കുന്നു.
ജീന്‍സ് പരിപാലിക്കുന്നതിന് അതിലെ ടാഗിനുള്ള പ്രാധാന്യം വലുതാണ്. നിങ്ങളുടെ ജീന്‍സ് ഉണ്ടാക്കിയിരിക്കുന്നത് ഏത് തരം തുണികൊണ്ടാണെന്നും അത് അലക്കുന്ന രീതി എങ്ങനെയാണെന്നും ടാഗ് പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും. പ്രീ വാഷ്ഡ് അല്ലെങ്കില്‍ പ്രീ ഡിസ്ട്രസ്സ്ഡ് എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം ജീന്‍സ് ഒരു തവണ ഉപയോഗിച്ചാണെന്നും കഴുകിയതാണെന്നുമാണ്.
ജീന്‍സിലെ മോശപ്പെട്ട അഴുക്കുകളും കറകളും അണുക്കളുമെല്ലാം നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഡ്രൈ ക്ലീനിംഗ് ആണ്. ജീന്‍സിന്‍റെ വശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള എണ്ണമയം ഡ്രൈ ക്ലീനിങ്ങിലൂടെ എളുപ്പത്തില്‍ നീക്കം ചെയ്യാം. ഡ്രൈ ക്ലീനിംഗ് കുറച്ച് ചിലവ് കൂടിയ കാര്യമായതിനാല്‍ മാസത്തില്‍ ഒരു തവണ ചെയ്‌താല്‍ മതിയാകും. നിങ്ങളുടെ ജീന്‍സ് എപ്പോഴും പുതുമയും ഭംഗിയുള്ളതുമായി നിലനിര്‍ത്താന്‍ അത് നിങ്ങളെ സഹായിക്കുന്നു.
ജീന്‍സില്‍ ചൂട് പിടിപ്പിക്കുക എന്നത് ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്. കാരണം, ചൂടേല്‍ക്കുന്നത് ജീന്‍സിന്‍റെ തുണിയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ അലക്കിയ ഉടനെ അത് വെയിലത്ത് ഉണക്കാന്‍ ഇടാതെ, ചൂടില്ലാത്ത ഇടത്ത് കാറ്റുകൊണ്ട് ഉണക്കുവാന്‍ ശ്രദ്ധിക്കുക.
Post Your Comments