കണ്ണൂര്‍: വൈസ് പ്രിന്‍സിപ്പാളിനെ ഘരാവോ ചെയ്തു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികളും ഒരു വിഭാഗം രക്ഷിതാക്കളും ചേർന്നാണ് ഫീസിനത്തില്‍ നല്കിയ തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സമരം ചെയ്തത്. ഘരാവൊ ചെയ്തത് 2016ല്‍ അംഗീകാരം നഷ്ടപ്പെട്ട ബാച്ചിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജ് ഉടമ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസ് പരിശോധന നടത്തിയത് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പരാതിയിലായിരുന്നു.
സുപ്രിം കോടതി നേരത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ പ്രവേശനം നല്‍കിയത് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളില്‍ നിന്നും വാങ്ങിയ രേഖകളും പണവും തിരിച്ചു നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 50 ലക്ഷം രൂപ വീതം ഫീസിനത്തിലും കോഴയായും വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
Post Your Comments