ലക്‌നോ: കേരളത്തില്‍ ജിഷ്ണു പ്രണോയിക്ക് മര്‍ദ്ദനമേറ്റതിന്റെയും വിഷ്ണുവിന്റെ മരണത്തിന്റെയും വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സമാനമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ വാര്‍ത്ത ഇതാ ഉത്തര്‍പ്രദേശില്‍ നിന്ന്.
അലഹബാദിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥി സെര്‍വന്‍ ടെറന്‍സിനാണ് മര്‍ദ്ദനമേറ്റത്. വൈസ് പ്രിന്‍സിപ്പിലിന്റെ ക്രൂരമര്‍ദ്ദനെത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വലതു കണ്ണ് തകര്‍ന്നു. സ്‌കൂള്‍ അസംബ്‌ളിയില്‍ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വൈസ് പ്രിന്‍സിപ്പലാണ് സെര്‍വനെ ക്രൂരമായി മര്‍ദ്ദിച്ചത്. ടെറന്‍സ് ഇപ്പോള്‍ ലക്‌നോയില്‍ ചികിത്സയിലാണുള്ളത്.
വിദ്യാര്‍ത്ഥി സ്‌കൂളില്‍ ബാഗ് തൂക്കി അസംബ്ലിയില്‍ നിന്നതു കണ്ട് ടെറന്‍സിനടുത്തെത്തിയ വൈസ് പ്രിന്‍സിപ്പല്‍ ലെസ്ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഉടന്‍തന്നെ അലഹബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ലക്‌നൗലേക്ക് കൊണ്ടുപൊകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ലക്‌നോ പോലീസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയ നടത്തിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി തിരികെ കിട്ടിയേക്കുമെന്ന ഡോക്ടര്‍മാരുടെ വാക്കുകളില്‍ ആശ്വസിച്ചിരിക്കുകയാണ് മാതാപിതാക്കള്‍.
Post Your Comments