KeralaLatest NewsNews

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്നു സിഐടിയു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ വന്‍ രീതിയിലുള്ള മാനസികപിരിമുറുക്കത്തിലാണെന്ന് സിഐടിയു റിപ്പോര്‍ട്ട്. മാനേജുമെന്‍റിന്‍റെ ഏകപക്ഷീയ തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ജീവനക്കാരുടെ പ്രശ്നങ്ങള്‍ സ്ഥപനത്തിന്‍റെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ഇല്ലാതാക്കാന്‍ മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധരെകൊണ്ട് വിശദമായ പഠനം നടത്തണമെന്നും ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുടുംബയോഗങ്ങള്‍ എന്നിവ ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കി മാറ്റണമെന്നും സംസ്ഥാനസമ്മേളനത്തിന്‍റെ 2 ദിവസം സമര്‍പ്പിച്ച യൂണിറ്റ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. മാത്രമല്ല, ഇതിനു പുറമേ ഓഡിറ്റ് റിപ്പോര്‍ട്ടിലും ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്‍പോലുള്ള സൗകര്യങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന കെഎസ്‌ആര്‍ടിസി കെട്ടിടങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button