തിരുവല്ല ; ഇന്ന് നടന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യുവജനസഖ്യം തെരഞ്ഞെടുപ്പ് വന്‍ വിവാദത്തിലേക്ക്. സഭയുടെ യുവജന വിഭാഗമായ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ കേന്ദ്രതല ഭാരവാഹികളെ നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് സഭയെ തന്നെ പിടിച്ചുലക്കാവുന്ന വിവാദത്തില്‍ എത്തിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.ചെറിയാന്‍ സി തോമസ് പരാജയപ്പെട്ടതാണ് സംഭവങ്ങള്‍ക്ക് ആധാരം. കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ നേതാവ് കൂടിയായ ചെറിയാന്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ പിന്തുണച്ചതാണ് ചിലരെ ചൊടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് പുലര്‍ച്ചെ ബിനോയ് കെ ഫിലിപ്പ് എന്ന സീ പി എം പ്രവര്‍ത്തകന്‍ നവ മാധ്യമങ്ങളില്‍ കൂടി നടത്തിയ വര്‍ഗീയത നിറഞ്ഞ പോസ്റ്റുകളാണ് ചെറിയാന്‍ സി തോമസിന്റെ പരാജയത്തില്‍ കലാശിച്ചത്.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച ചെറിയാന്‍ സഭയുടെ നേതൃസ്ഥാനത്ത് വരുന്നത് അധാര്‍മ്മികമാണെന്നും ഇദ്ദേഹത്തെ ഏത് വിധേനയും തോല്‍പ്പിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. കൂടാതെ ബിജെപിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ത്തി കാട്ടി. സഭയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ അനാവശ്യമായി രാഷ്ട്രീയം ചര്‍ച്ച ചെയ്ത് ഒരാളെ തോല്‍പ്പിച്ചത് നീതികരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം സഭാവിശ്വാസികളുടെയും നിലപാട്.
Post Your Comments