CinemaMollywoodLatest NewsNewsMovie Songs

മോദിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടിയും സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകുന്നു. ഇതിനു മുമ്പ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച വിവരം മമ്മൂട്ടി ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജി

സ്വാച്ഛത ഹേ സേവാ പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന വിവരം ആദ്യമേ തന്നെ സന്തോഷപൂര്‍വം അറിയിക്കുന്നു. ഈ അവസരത്തില്‍ മഹാത്മാജി പറഞ്ഞ ദൈവികത എന്ന ശുചിത്വത്തിന് ഊന്നല്‍ നല്‍കുന്ന താങ്കളെ ഞാന്‍ പ്രശംസിക്കുന്നു. താങ്കളില്‍ നിന്ന് ഈ ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നു. എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്.

എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട് കാരണം ബോധവല്‍ക്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്‌ബോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും.

ഭൂമിയ്ക്കും നമ്മുടെ രാജ്യത്തിനും ഭൂമിയ്ക്കും പ്രതിബദ്ധത നല്‍കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് വസുദൈവ കുടംബകം എന്ന വാചകത്തില്‍ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാന്‍ വീണ്ടും വീണ്ടും നന്ദി പറയുന്നു.
ആശംസകള്‍,

 

shortlink

Related Articles

Post Your Comments

Related Articles


Back to top button